Connect with us

Eranakulam

മാധ്യമ വിലക്ക്: പ്രബുദ്ധ കേരളം തലകുനിക്കേണ്ട അവസ്ഥയെന്ന് വി എം സുധീരന്‍

Published

|

Last Updated

കൊച്ചി: കോടതി നടപടികള്‍ ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശം ഹനിക്കപ്പെടുന്നതിന്റെ പേരില്‍ പ്രബുദ്ധകേരളം തലകുനിക്കേണ്ട അവസ്ഥയാണെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. ഗവര്‍ണര്‍ ഇക്കാര്യത്തില്‍ ഇടപെട്ടു അടിയന്തര പരിഹാരം ഉണ്ടാക്കണമെന്നും കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ സുധീരന്‍ ആവശ്യപ്പെട്ടു. അഭിഭാഷക സമൂഹത്തിലെ ചിലര്‍ ക്രിമിനലുകളെ പോലെ പെരുമാറുകയാണ്. ഗവര്‍ണറും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും എല്ലാ പാര്‍ട്ടികളും ഒരുപോലെ ആവശ്യപ്പെട്ടിട്ടും പ്രശ്‌നക്കാര്‍ വഴിപ്പെടുന്നില്ല. ഈ സാഹചര്യത്തില്‍ അടിയന്തര നടപടി വേണം. മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കുന്ന അവസ്ഥ നീതികരിക്കാനാവില്ലെന്നും വി എം സുധീരന്‍ പറഞ്ഞു.

Latest