വടക്കാഞ്ചേരി പീഡനം: ജയന്തനെതിരെ നടപടിക്ക് ശിപാര്‍ശ

Posted on: November 4, 2016 3:35 pm | Last updated: November 4, 2016 at 6:59 pm

jayanthan-jpg-image-784-410കൊച്ചി: വടക്കാഞ്ചേരിയില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ ആരോപണ വിധേയനായ സിപിഎം കൗണ്‍സിലര്‍ ജയന്തനെതിരെ സംഘടനാ നടപടിക്ക് ശിപാര്‍ശ. ജയന്തനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ഇന്ന് ചേര്‍ന്ന എരിയാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ജില്ലാ സെക്രട്ടേറിയറ്റ് അന്തിമ തീരുമാനമെടുക്കും.

പ്രദേശത്തെ ഡിവൈഎഫ്‌ഐ ജോയിന്റ് സെക്രട്ടറികൂടിയായ ജയന്തനെ തത്സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. അതേസമയം കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടായില്ല.

ഇന്നലെയാണ് ജയന്തനും കൂട്ടാളികളും കൂട്ട മാനഭംഗത്തിന് ഇരയാക്കിയെന്ന് യുവതി പത്രസമ്മേളനം വിളിച്ച് വെളിപ്പെടുത്തിയത്. രണ്ട് വര്‍ഷം മുമ്പായിരുന്നു സംഭവം.