ചൈന അതിര്‍ത്തിയില്‍ വിമാനമിറക്കി ഇന്ത്യയുടെ ശക്തിപ്രകടനം

Posted on: November 4, 2016 6:00 am | Last updated: November 3, 2016 at 11:43 pm

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ചൈ നീസ് പ്രകേപനത്തിനെതിരെ വിമാനമിറക്കി ഇന്ത്യയുടെ ശക്തിപ്രകടനം. അരുണാചല്‍ പ്രദേശിലെ മെച്ചൂക്കയില്‍ വ്യോമസേനയുടെ ചരക്കുവിമാനം പറന്നിറങ്ങി. ആദ്യമായാണ് ഇവിടെ വിമാനമിറങ്ങുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 6200 അടി ഉയരത്തിലുള്ള ഈ പ്രദേശം, അതിര്‍ത്തിയില്‍ നിന്ന് 29 കിലേമീറ്റര്‍ മാത്രം അകലെയാണ്.
അടിയന്തരി സാഹചര്യങ്ങളില്‍ ചൈനീസ് അതിര്‍ത്തിയില്‍ ചരക്കു നീക്കത്തിനും സൈനികരെ എത്തിക്കാനും മെച്ചൂക്കയിലെ ലാന്‍ഡിംഗ് ഗ്രൗണ്ട് ഇന്ത്യക്ക് ഉപയയോഗിക്കാനാകും. ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ സി 17 ഗ്ലോബ്മാസ്റ്റര്‍ കൂറ്റന്‍ വിമാനമാണ് ചൈനീസ് അതിര്‍ത്തിക്ക് തൊട്ടരിക്കെ ഇറക്കിയത്. പടിഞ്ഞാറന്‍ ഹിമാലയത്തിലെ ലഡാക്കില്‍ നിന്നും കിഴക്കന്‍ ഹിമാലയത്തിലെ അരുണാചല്‍ പ്രദേശില്‍ നിന്നും 3500 കിലോമീറ്റര്‍ അകലെയാണ് വിമാനമിറങ്ങിയത്. 4200 അടി റണ്‍വേയില്‍ വിമാനമിറക്കിയതിലൂടെ രാജ്യത്തിന്റെ വിദൂരദിക്കുകളില്‍ പോലും വിമാനമിറക്കാനുള്ള എയര്‍ഫോഴ്‌സിന്റെ ശേഷി തെളിയിക്കുന്നത് കൂടിയായിരുന്നു ഈ ശക്തിപ്രകടനം.