വേഗത നിയന്ത്രിക്കാന്‍ വേഗം കൂടിയ കാര്‍

Posted on: November 2, 2016 9:14 pm | Last updated: November 2, 2016 at 9:14 pm

milipol-1ദോഹ: രാജ്യത്തെ റോഡുകളിലെ വേഗ നിയന്ത്രണം പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനായി പോലീസ് ഉപയോഗിക്കുന്ന അതിവേഗ കാര്‍ വൈകാതെ നിരത്തിലിറങ്ങും. ട്രാഫിക് പോലീസിന് ഉപയോഗിക്കാനുള്ള അതിനൂതന വേഗവാഹനം മിലിപോള്‍ ഖത്വറില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ബൃട്ടീഷ് നിര്‍മിതമായ ദി മെക് ലാറെന്‍ 650എസ് എന്ന മോഡല്‍ സൂപ്പര്‍ കാറാണ് ഖത്വര്‍ പോലീസ് വാഹനങ്ങളുടെ നിറത്തില്‍ രൂപകല്പന ചെയ്ത കാറാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഇതാദ്യായാണ് ഈ വാഹനം പോലീസ് പൊതുജനങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത്. റഡാര്‍ സാങ്കേതികവിദ്യ ഘടിപ്പിച്ച കാറിന് വാഹനങ്ങളുടെ വേഗത അതിവേഗം കണ്ടെത്താന്‍ സാധിക്കും.
പോലീസ് വാഹനം കാണാത്തതിനാല്‍ അതിവേഗത്തില്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കും പോലീസിന്റെ പുതിയ വാനഹത്തിന്റെ കണ്ണു വെട്ടിക്കാനാകില്ല. അതിവേഗത്തില്‍ പാഞ്ഞെത്താമെന്നതും കിലോമീറ്റര്‍ അകലെയുള്ള വാഹനങ്ങളുടെ വേഗത വരെ കണ്ടെത്താനും ഈ സൂപ്പര്‍ കാറിനു സാധിക്കും.
രൂപകല്പനയിയും ശ്രദ്ധേയമായ കാര്‍ മിലിപോള്‍ സന്ദര്‍ശകരുടെ ശ്രദ്ധയാകര്‍ഷിച്ചു വരികയാണ്. മിലിപോള്‍ സ്‌പോണ്‍സര്‍മാരായ ടയോട്ട, നിസാന്‍ കമ്പനികളും ഖത്വര്‍ ആഭ്യന്തര മന്ത്രാലയം, പോലീസ് വിഭാഗങ്ങള്‍ക്കു വേണ്ടി നിര്‍മിച്ചു നല്‍കുന്ന വ്യത്യസ്ത വാഹനങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.