രാഹുല്‍ ഗാന്ധിയെ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി

Posted on: November 2, 2016 8:56 pm | Last updated: November 3, 2016 at 9:54 am
SHARE

congressതിരുവനന്തപുരം: ആത്മഹത്യ ചെയ്ത വിമുക്ത ഭടന്റെ കുടുംബത്തെ കാണാനെത്തിയ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി. കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തിലാണ് പ്രതിഷേധ മാര്‍ച്ച് നടന്നത്. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയോഗം നിര്‍ത്തിവെച്ച് വൈകീട്ട് എട്ട് മണിയോടെയായിരുന്നു മാര്‍ച്ച്.

പ്രകടനമായെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് വഴിവെച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here