ദുബൈ സ്‌കൂള്‍ ഷട്ടില്‍ ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യന്‍ സ്‌കൂള്‍ ടീമിന് മികച്ച വിജയം

Posted on: November 2, 2016 8:43 pm | Last updated: November 2, 2016 at 8:43 pm
ഇന്ത്യന്‍ സ്‌കൂള്‍ ടീം
ഇന്ത്യന്‍ സ്‌കൂള്‍ ടീം

ദുബൈ: ഊദ് മേത ഇന്ത്യാ ക്ലബ്ബില്‍ നടന്ന ഷട്ടില്‍ ടൈം ദുബൈ സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ സ്‌കൂള്‍ ടീമിന് മികച്ച വിജയം.
ഇമാറാത്തി സ്‌കൂളുകളായ അല്‍ ഇബ്ദാ മോഡല്‍ സ്‌കൂള്‍, ദുബൈ നാഷണല്‍ സ്‌കൂള്‍ ടീമുകളെ അതിജയിച്ചാണ് ഇന്ത്യന്‍ സ്‌കൂള്‍ ടീം മിന്നും വിജയം നേടിയത്.
മൂന്ന് റൗണ്ടുകളായി നടന്ന ചാമ്പ്യന്‍ഷിപ്പില്‍ 30 സ്‌കൂളുകളില്‍ നിന്ന് 440 കായികതാരങ്ങളാണ് പങ്കെടുത്തത്. ആണ്‍കുട്ടികളുടെ അണ്ടര്‍ 16, 14, 12 വിഭാഗത്തിലും പെണ്‍കുട്ടികളുടെ അണ്ടര്‍ 16, 14 വിഭാഗത്തിലും പ്രശംനീയമായ പ്രകടനമാണ് ഇന്ത്യന്‍ ടീം കാഴ്ച വെച്ചത്.
ആണ്‍കുട്ടികളുടെ അണ്ടര്‍ 12, 14 വിഭാഗത്തില്‍ 2-1ന് ജെംസ് അവര്‍ ഓണ്‍ ഇന്ത്യന്‍ സ്‌കൂള്‍ അവര്‍ ഓണ്‍ ഹൈസ്‌കൂള്‍ അല്‍ വര്‍ഖയെ പരാജയപ്പെടുത്തി. അണ്ടര്‍ 16 വിഭാഗത്തിലും 3-0ന് ജെംസ് അവര്‍ ഓണ്‍ ഇന്ത്യന്‍ സ്‌കൂള്‍ വിജയം നേടി.
വിജയികള്‍ക്ക് ദുബൈ എജ്യുക്കേഷണല്‍ സോണ്‍ പ്രതിനിധി അഹ്മദ് അബ്ദുല്‍റഹീം ട്രോഫി സമ്മാനിച്ചു. ഫാല്‍ക്കണ്‍ അസോസിയേറ്റ്‌സ് സീനിയര്‍ സ്‌പോര്‍ട്‌സ് മാനേജര്‍ പോള്‍ വാല്‍കോവിക്‌സ്, ദുബൈ ഇന്ത്യ ക്ലബ്ബ് പ്രതിനിധി ദിനേശ് നായര്‍ സംബന്ധിച്ചു. ദുബൈ സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി ചേര്‍ന്നാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.
പെണ്‍കുട്ടികളുടെ അണ്ടര്‍ 14 വിഭാഗത്തില്‍ ജെംസ് അവര്‍ ഓണ്‍ ഇന്ത്യന്‍ സ്‌കൂളിനെ ദ ഇന്ത്യന്‍ ഹൈസ്‌കൂള്‍ 3-0ത്തിന് പരാജയപ്പെടുത്തി.