‘വജ്രകേരളം’: വിവാദങ്ങള്‍ അനാവശ്യമെന്ന് കോടിയേരി ബാലകൃഷ്ണന്‍

Posted on: November 1, 2016 4:22 pm | Last updated: November 1, 2016 at 4:22 pm

KODIYERIതിരുവനന്തപുരം: കേരളപ്പിറവിയുടെ 60ാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ‘വജ്രകേരളം’ പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രിമാരെ പങ്കെടുപ്പിച്ചില്ലെന്നുള്ള വിവാദം അനാവശ്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ എല്ലാവര്‍ക്കും അവസരമുണ്ടാകും. പിന്നെ എന്തിനാണ് ഇക്കാര്യത്തില്‍ വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു.