ബി എസ് എന്‍ എല്‍ നെറ്റ്‌വര്‍ക്ക് ലഭിക്കുന്നില്ല

Posted on: November 1, 2016 3:44 pm | Last updated: November 1, 2016 at 3:44 pm

ഗൂഡല്ലൂര്‍: കൃത്യമായി നെറ്റ് വര്‍ക്ക് ലഭിക്കാത്തതിനാല്‍ നീലഗിരി ജില്ലയിലെ ബി എസ് എന്‍ എല്‍ ഉപഭോക്താക്കള്‍ ദുരിതത്തിലായി. ജില്ലയില്‍ 2.70 ലക്ഷം ഉപഭോക്താക്കളാണ് ഉള്ളത്. മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളാണ് ഏറെ പ്രയാസത്തിലായിരിക്കുന്നത്.
ഗൂഡല്ലൂര്‍, പന്തല്ലൂര്‍, ഊട്ടി, കുന്നൂര്‍, കോത്തഗിരി, മഞ്ചൂര്‍ മേഖലകളിലെ ആയിരക്കണക്കിന് ഉപഭോക്താക്കളാണ് ദുരിതക്കയത്തിലായിരിക്കുന്നത്. പലരും മറ്റ് സ്വകാര്യ കമ്പനികളെ ആശ്രയിക്കുകയാണ്. ബി എസ് എന്‍ എല്‍ നെറ്റ് വര്‍ക്ക് തകരാറിന് ശാശ്വത പരിഹാരം കാണണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.