കെഎം എബ്രഹാമിനെ പിന്തുണച്ച് ധനമന്ത്രി തോമസ് ഐസക്ക്

Posted on: October 30, 2016 3:07 pm | Last updated: October 31, 2016 at 11:20 am

thomas isaacആലപ്പുഴ: ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെഎം എബ്രഹാമിനെ പിന്തുണച്ച് ധനമന്ത്രി തോമസ് ഐസക്ക് രംഗത്ത്. എബ്രഹാം മികച്ച ഉദ്യോഗസ്ഥനാണെന്ന് തോമസ് ഐസക് പറഞ്ഞു. വിജിലന്‍സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഖ്യമന്ത്രി പറയും. മുന്‍ സര്‍ക്കാറിന്റെ കാലത്ത് അഴിമതി നടന്നാല്‍ ഉത്തരവാദികള്‍ ഉദ്യോഗസ്ഥരല്ല, സര്‍ക്കാറാണ്. നികുതി വകുപ്പില്‍ എബ്രഹാം സ്ത്യുതര്‍ഹമായ സേവനമാണ് നടത്തുന്നത്. അഴിമതിക്കെതിരായി മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള ആളാണ് എബ്രഹാം. സഹാറ കേസ് മാത്രം മതി ഇതിന് തെളിവെന്നും മന്ത്രി പറഞ്ഞു.

ALSO READ  കേന്ദ്ര സര്‍ക്കാറിന്റെ 21 ലക്ഷം കോടിയുടെ ഉത്തേജക പാക്കേജിന് എന്തു സംഭവിച്ചുവെന്ന് മന്ത്രി തോമസ് ഐസക്