മത വിദ്വേഷ പ്രസംഗം: സലഫി പ്രഭാഷകനെതിരെ പരാതി

Posted on: October 30, 2016 12:13 pm | Last updated: October 30, 2016 at 12:13 pm

mujahid-balusseryകൊച്ചി: മതവിദ്വേഷ പ്രസംഗം നടത്തിയതിന് മുജാഹിദ് വിസ്ഡം ഗ്രൂപ്പ് നേതാവ് മുജാഹിദ് ബാലുശ്ശേരിക്കെതിരെ പരാതി. ഹിന്ദു അഡ്വക്കറ്റ്‌സ് ഫോറം സംസ്ഥാന കമ്മിറ്റി അംഗവും അഭിഭാഷകനുമായ അഡ്വ. ആര്‍ പ്രതീഷ് ആണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കഴിഞ്ഞ ദിവസം പരാതി സമര്‍പ്പിച്ചത്. നവ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ ഇരുവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തുന്നതും ഹൈന്ദവ ആത്മീയ നേതൃത്വങ്ങളെയും ആചാരങ്ങളെയും ഇകഴ്ത്തുന്നതുമാണെന്ന് കാണിച്ചാണ് അഡ്വ. ആര്‍ പ്രതീഷ് പരാതി നല്‍കിയത്. പ്രഭാഷണത്തിന്റെ പ്രസക്തഭാഗങ്ങള്‍, പ്രസംഗത്തിന്റെ യൂട്യൂബ് ലിങ്ക് എന്നിവ ഉള്‍പ്പെടുത്തിയാണ് പരാതി സമര്‍പ്പിച്ചിട്ടുള്ളത്.