ശ്രീനഗര്‍: ഇന്ത്യാ പാക് അതിര്‍ത്തിയായ കുപ് വാരയിലെ മാച്ചിയില്‍ പാക് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ജവാന്‍ വീരമൃത്യു വരിച്ചു. ഇന്നലെ അര്‍ധരൂാത്രിക്ക് ശേഷമാണ് ഏറ്റുമുട്ടലുണ്ടായത്. പാക് ഒത്താശയോടെ അതിര്‍ത്തി കടന്നെത്തിയ ഭീകരര്‍ സൈനികര്‍ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. കൊലപ്പെടുത്തിയ സൈനികന്റെ മൃതദേഹം വികൃതമാക്കിയ ശേഷം ഭീകരര്‍ രക്ഷപ്പെട്ടു. മറ്റൊരു സംഭവത്തില്‍ ഒരു പാക് ഭീകരനെ ഇന്ത്യന്‍ സൈന്യം വധിച്ചു.