യുഎസിൽ രണ്ട് വിമാനങ്ങൾക്ക് തീപ്പിടിച്ചു; ഒഴിവായത് വൻ ദുരന്തം

Posted on: October 29, 2016 7:16 am | Last updated: October 29, 2016 at 11:58 am

flightഫ്ലോറിഡ: യുഎസിൽ വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് വിമാനങ്ങൾക്ക് തീപ്പിടിച്ചു. ഫ്ലോറിഡയിൽ ഫെഡ് എക്സിന്റെ  ചരക്ക് വിമാനത്തിനും ചിക്കാഗോയിൽ അമേരിക്കൻ എക്സ്പ്രക്സിന്റെ യാത്രാ വിമാനത്തിനുമാണ് തീപിടിച്ചത്. രണ്ട് സംഭവങ്ങളിലും ആളപായമില്ല.

ഫ്ലോറിഡയിലെ  ഹോളിവുഡ് ഇന്റർനാഷണൽ വിമാനത്താവളത്തിൽ ലാൻഡിംഗിന് ഇടെയാണ് ഫെഡ് എക്സ് വിമാനത്തിന് തീപിടിച്ചത്. വിമാനത്തിന്റെ ലാൻഡിംഗ് ഗിയർ തകരാറായതാണ് അപകട കാരണം. പൈലറ്റുമാർ സുരക്ഷിതരാണ്.  ഈ സംഭവം കഴിഞ്ഞ് മണിക്കൂറുകൾക്ക് അകമാണ് ചിക്കാഗോയിലെ ഓഹെയർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അമേരിക്കൻ എക്സ്പ്രസിന്റെ ബോയിംഗ് 767  യാത്രാ വിമാനത്തിന് തീപിടിച്ചത്. ടേക്ക് ഓഫിന് ഒരുങ്ങവെ വിമാനത്തിന്റെ വലത് വശത്തെ എൻജിൻ തകരാറിലാവുകയായിരുന്നു. വിമാന ജീവനക്കാരടക്കം 170 പേർ വിമാനത്തിലുണ്ടായിരുന്നു. ഉടൻ എമർജൻസി വാതിൽ തുറന്ന് യാത്രക്കാരെ രക്ഷപ്പെടുത്തകയായിരുന്നു.