ശ്രീനഗര്‍: കാശ്മീരില്‍ തീവ്രവാദികള്‍ വീട്ടില്‍ അതിക്രമിച്ചുകയറി സ്ത്രീയെ വെടിവെച്ചുകൊന്നതായി റിപ്പോര്‍ട്ട്. പുല്‍വാമ ജില്ലയില്‍ വെള്ളിയാഴ്ച വൈകീട്ടാണ്് സംഭവം.
ഗുരുതരമായി പരിക്കേറ്റ ബീബയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇവരുടെ ശരീരത്തില്‍ രണ്ട് തവണ വെടിയേറ്റിരുന്നു.
ആക്രമണത്തിന് ശേഷം ഭീകരര്‍ മോട്ടോര്‍ സൈക്കിളില്‍കയറിയാണ് രക്ഷപ്പെട്ടത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്്.