അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷം അന്വേഷിക്കാന്‍ കമ്മീഷന്‍

Posted on: October 27, 2016 8:45 am | Last updated: October 27, 2016 at 8:45 am
Lawyers attacking media persons (R ) in front of Kerala high Court  on Wednesday.  journalists took out a protest march to the high court under the banner of Kerala Union of Working Journalists (KUWJ). The march was blocked by police before reaching the court, outside.  (  in connection with arrest of government pleader Dhanesh Mathew Manjooran for allegedly molesting a woman on the Convent Road in Kochi.)
Lawyers attacking media persons (R ) in front of Kerala high Court on Wednesday. journalists took out a protest march to the high court under the banner of Kerala Union of Working Journalists (KUWJ). The march was blocked by police before reaching the court, outside. ( in connection with arrest of government pleader Dhanesh Mathew Manjooran for allegedly molesting a woman on the Convent Road in Kochi.)

തിരുവനന്തപുരം: ജൂലൈ 20ാം തീയതി ഹൈക്കോടതിയുടെ മുമ്പില്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ നടന്ന സംഘര്‍ഷത്തെത്തുടര്‍ന്നുണ്ടായ പോലീസ് ലാത്തിച്ചാര്‍ജിനെപ്പറ്റി അന്വേഷിക്കുന്നതിന് റിട്ട. ജസ്റ്റിസ് പി എ മുഹമ്മദിനെ അന്വേഷണ കമ്മീഷനായി നിയമിക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഹൈക്കോടതിയുടെ വടക്കേ ഗേറ്റിന് മുന്നില്‍ നടന്ന പോലീസ് ലാത്തിച്ചാര്‍ജിലേക്ക് നയിച്ച സംഭവങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും 1952-ലെ കമ്മീഷന്‍ ഓഫ് എന്‍ക്വയറി ആക്ട് പ്രകാരം അന്വേഷിക്കുക. ജഡ്ജിമാരുടെ ലഭ്യതക്കുറവ് കാരണം സിറ്റിംഗ് ജഡ്ജിയുടെ സേവനം ലഭ്യമാക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി അറിയിച്ചതിനെ തുടര്‍ന്നാണ് റിട്ട. ജസ്റ്റിസിനെ നിയമിക്കുന്നത്. വിഷം കലര്‍ന്ന ആയുര്‍വേദ മരുന്ന് കഴിച്ച് മരണപ്പെട്ട ഡോ. പി എ ബൈജുവിന്റെ രക്ഷിതാക്കളുടെ പേരില്‍ അഞ്ചു ലക്ഷം രൂപ ജോയിന്റ് അക്കൗണ്ടില്‍ നിക്ഷേപിക്കും. ഹരിതകേരളം മിഷന്റെ ഉപാധ്യക്ഷയായി മുന്‍ രാജ്യസഭാംഗം ഡോ. ടി എന്‍ സീമയെ നിയമിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ റവന്യൂ റിക്കവറിക്കുമേലുളള മൊറട്ടോറിയം ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി. ഡോ. ബ്രാന്‍ഡ്സ്റ്റന്‍ എസ് കോറിയെ കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറായി നിയമിച്ചു. എസ് സി ജോഷിയെ ഫോറസ്റ്റ് ഫോഴ്‌സ് മോധാവിയായി നിയമിച്ചു.
2017-18 അധ്യയനവര്‍ഷത്തില്‍ വൈപ്പിനില്‍ പുതിയ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് പ്രവര്‍ത്തനം ആരംഭിക്കും. നാടാര്‍ സമുദായത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാന്‍ നിയോഗിച്ചിട്ടുള്ള ജസ്റ്റിസ് ഹരിഹരന്‍ നായര്‍ കമ്മീഷന്റെ കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടി. കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സിക്ക് വിട്ടു. തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജുകളിലായി പട്ടികജാതി-പട്ടികവര്‍ഗവിഭാഗങ്ങള്‍ക്ക് മാത്രമായി 19 എല്‍ ഡി സി തസ്തികകള്‍ സൃഷ്ടിക്കാന്‍ തിരുമാനിച്ചു. കിഫ്ബിയില്‍ രണ്ട് സ്വതന്ത്ര അംഗങ്ങളെ നിയമിച്ചു. സെബി മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സി രാധാകൃഷ്ണന്‍ നായര്‍, ധനകാര്യകമ്മീഷന്‍ അംഗമായിരുന്ന സുദീപ്‌തോ മണ്ഡല്‍ എന്നിവരാണ് അംഗങ്ങള്‍. ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസ് ഡയറക്ടറായി ഡോ. സി രാമചന്ദ്രനെ നിയമിച്ചു. എറണാകുളം ഗവണ്‍മെന്റ് നഴ്‌സിംഗ് കോളജില്‍ 12 അനധ്യാപക തസ്തികള്‍ സൃഷ്ടിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ 10 പുതിയ തെറാപ്പിസ്റ്റ് തസ്തികകള്‍ സൃഷ്ടിച്ചു. സാമ്പത്തിക വര്‍ഷം സംബന്ധിച്ച് നിലവിലുള്ള രീതി തന്നെ തുടര്‍ന്നാല്‍ മതിയെന്നും ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയെ അറിയിക്കാനും തീരുമാനിച്ചു. സാമ്പത്തിക വര്‍ഷം മാറ്റുന്നത് സംബന്ധിച്ച് സംസ്ഥാനത്തിന്റെ അഭിപ്രായം അറിയിക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചിരുന്നു.
ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു. കേരള സര്‍ക്കാറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ക്കായുളള 2017 കലണ്ടര്‍ വര്‍ഷത്തേക്കുളള പൊതു അവധികള്‍ അംഗീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.