തിരുവനന്തപുരം:ചന്ദ്രബോസ് വധക്കേസ് പ്രതി നിസാം ഫോണ്‍ ഉപയോഗിച്ച സംഭവത്തില്‍ ജയിലില്‍ സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിസാം ജയിലില്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ല. യാത്രക്കിടെയാണ് ഫോണ്‍ ചെയ്തതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ബെംഗളൂരുവിലേക്ക് കൊണ്ടുപോകുമ്പോഴാണ് നിസാം ഫോണ്‍ വിളിച്ചതെന്നാണ് ജയില്‍ അധികൃതരും പറഞ്ഞിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒമ്പത് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഒരു കേസില്‍ ഇത്രയും പോലീസുകാര്‍ സസ്‌പെന്‍ഡ് ചെയ്യപ്പെടുന്നത് ആദ്യമായാണ്.