എ പി എല്ലുകാരുടെ നവംബറിലെ റേഷന്‍ മുടങ്ങിയേക്കും

Posted on: October 25, 2016 1:10 pm | Last updated: October 25, 2016 at 1:10 pm

മാനന്തവാടി കേന്ദ്ര സര്‍ക്കാര്‍ നവംബര്‍ ഒന്നുമുതല്‍ ഭക്ഷ്യ സുരക്ഷ നിയമം കര്‍ശനമാക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായുള്ള ആദ്യ തിരിച്ചടി കേരളത്തിന് ലഭിച്ചു.
റേഷന്‍ വിഹിതം കേന്ദ്രം വെട്ടിച്ചുരുക്കിയതോടെ ദാരിദ്ര്യരേഖക്ക് മുകളിലുള്ള കാര്‍ഡുടമകള്‍ക്ക് നവംബര്‍ മാസത്തെ റേഷന്‍സാധനങ്ങള്‍ മുടങ്ങാന്‍ സാധ്യതയേറി. ചുരുക്കം ചിലര്‍ക്ക് 8.90 പൈസ തോതില്‍ മാസത്തിന്റെ ആദ്യ ആഴ്ച 5 കിലോ അരി വീതംലഭിച്ചിരുന്നു. നിലവിലുണ്ടായിരുന്ന സ്‌റ്റോക്ക് തീരുന്നതുവരെ മാത്രമാണ് അവ വിതരണം ചെയ്തത്.
പിന്നീട് നവംബര്‍ രണ്ടാം വാരമാണ് കേന്ദ്ര സര്‍ക്കാര്‍ വിഹിതം വെട്ടി കുറച്ചത്.ഇതോടെ വില കിലോക്ക്22.54 രൂപ നിരക്കിലാണ് കേന്ദ്രം എ പി എല്ലുകാര്‍ക്ക് വിതരണം ചെയ്യാനുള്ള അരിയുടെ വില കണക്കാക്കിയിരിക്കുന്നത്. 24 രൂപയെങ്കിലും ഈടാക്കിയാലേ ഇപ്പോഴത്തെ നിലയക്ക് സംസ്ഥാനത്തിന് അരി നല്‍കാനാകൂ.
ഒരേ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഒരേ മാസം രണ്ട് വില വിലയില്‍ അരി നല്‍കേണ്ടി വരുന്നത് പ്രതിസന്ധിക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കും.
നിലവില്‍ എ.പി.എല്‍ സബ്ബ് സിഡിക്കാര്‍ക്ക് കിലോക്ക് 2 രൂപ നിരക്കില്‍ 5 കിലോ അരിയും 6.70 രൂപയ്ക്ക് ഒരോ കിലോ ഗോതമ്പും 15 രൂപ വീതം രണ്ട് കിലോ ആട്ടയും 13.50 അര കിലോ പഞ്ചസാരയും ലഭിച്ചിരുന്നത്.നിലവില്‍ ആട്ട മാത്രമാണ് റേഷന്‍ കടകളില്‍ സ്‌റ്റോക്കുള്ളൂ. ജില്ലയില്‍ നിലവില്‍ 1,30344 എ പി എല്ലും, 33,228 ബി പി എല്ലും 40,777 എ എ വൈ റേഷന്‍ കാര്‍ഡുകളുമാണുള്ളത്.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമപ്രകാരം ഈ കണക്കില്‍ വലിയ വ്യത്യാസം ഉണ്ടായിട്ടുണ്ട്. അന്തിമ ലിസ്റ്റ് പുറത്തിറങ്ങിയാലേ കൃത്യമായ വ്യത്യാസം വ്യക്തമാകൂ.