Connect with us

National

പുറത്താക്കിയവരെ തിരിച്ചെടുക്കും; യുപി തര്‍ക്കം ഒത്തുതീര്‍പ്പിലേക്ക്

Published

|

Last Updated

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയിലെ പ്രതിസന്ധി താല്‍കാലിക പരിഹാരത്തിലേക്ക്. തര്‍ക്കം പരിഹരിക്കുന്നതിന്റെ ഭാഗമായി ശിവ്പാല്‍ യാദവിനേയും മറ്റ് മൂന്ന് മന്ത്രിമാരേയും അഖിലേഷ് യാദവ് തിരിച്ചെടുക്കും. ഇതുസംബന്ധിച്ച കത്ത് അഖിലേഷ് ഉടന്‍ ഗര്‍വണര്‍ക്ക് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസത്തെ നിയമസഭാ കക്ഷിയോഗത്തിന് ശേഷം എസ്.പി അഖിലേന്ത്യാ അധ്യക്ഷന്‍ മുലായംസിങ് യാദവ് അഖിലേഷുമായും ശിവ്പാലുമായും വെവ്വേറെ ചര്‍ച നടത്തിയശേഷമാണ് പ്രശ്‌നപരിഹാരം രൂപപ്പെട്ടു വന്നത്.

ആഭ്യന്തര ഭിന്നത രൂക്ഷമായതിനെ തുടര്‍ന്നാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് മന്ത്രിമാരെ പുറത്താക്കിയത്. അതേസമയം, ശിവ്പാല്‍ യാദവ് പുറത്താക്കിയ അഖിലേഷ് പക്ഷക്കാരനായ രാംഗോപാല്‍ യാദവ്, അഖിലേഷിനെ സമാജ്‌വാദി പാര്‍ട്ടി അഖിലേന്ത്യാ അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് മുലായത്തിന് കത്തെഴുതിയ ഉദയ്പൂര്‍ യാദവ് എന്നിവരെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല.

Latest