ഐഎസ്എല്‍: ഗോവ എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം

Posted on: October 24, 2016 9:08 pm | Last updated: October 25, 2016 at 10:34 am

isl2ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഗോവ എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് ഒരു ഗോള്‍ ജയം.

മലയാളി താരം മുഹമ്മദ് റാഫി(46), കെര്‍വന്‍ ബെല്‍ഫോര്‍ട്ട്(84) എന്നിവരുടെ ഗോളുകളുടെ മികവിലാണ് ബ്ലാസ്റ്റേഴ്‌സ് ജയം സ്വന്തമാക്കിയത്് രണ്ടാം പകുതിയിലായിരുന്നു കേരളത്തിന്റെ രണ്ടു ഗോളുകളും. കളിയിലുടനീളം കേരളത്തിനായിരുന്നു മുന്‍തൂക്കമെങ്കിലും ലഭിച്ച അവസരങ്ങള്‍ മുതലാക്കാന്‍ സാധിച്ചില്ല.
24ാം മിനിറ്റില്‍ റിച്ചാര്‍ലിസണിന്റെ ക്രോസില്‍ നിന്ന് ജൂലിയോ സെസറാണ് ഗോവയുടെ ഗോള്‍ നേടിയത്. isl3ഹെഡറിലൂടെയായിരുന്നു സെസാറിന്റെ ഗോള്‍. 46ാം മിനുട്ടില്‍ മുഹമ്മദ് റാഫിയുടെ ഗോളിലൂടെ കേരളം സമനില പിടിച്ചു. പോസ്റ്റിന്റെ ഇടതു ഭാഗത്ത് നിന്ന് റഫീഖ് നല്‍കിയ ക്രോസ് മലയാളി താരം മുഹമ്മദ് റാഫി വലയിലെത്തിക്കുകയായിരുന്നു. 79ാം മിനിറ്റില്‍ മൈക്കല്‍ ചോപ്രയ്ക്ക് ലഭിച്ച സുവര്‍ണാവസരം പാഴാക്കി. രണ്ട് ഡിഫന്‍ഡര്‍മാരെ മറികടന്ന് ചോപ്ര ബോക്‌സിന് മുന്നില്‍ നിന്നടിച്ച ഷോട്ട് ഗോവന്‍ ഗോളി പിടിച്ചെടുത്തു. 84ാം മിനിറ്റില്‍ ബെല്‍ഫോര്‍ട്ട് വിജയഗോള്‍ സ്വന്തമാക്കി.

islജയത്തോടെ എട്ടു പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തെത്തി. രണ്ടു ജയവും രണ്ടു തോല്‍വിയും രണ്ടു തോല്‍വിയുമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അക്കൗണ്ടിലുള്ളത്. നാലു പോയിന്റ് മാത്രമുള്ള ഗോവ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.