പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്ക് വധഭീഷണി

Posted on: October 24, 2016 11:51 am | Last updated: October 24, 2016 at 11:51 am
SHARE

ramesh-chennithalaതിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്ക് വധഭീഷണി. വിദേശത്ത് നിന്ന് രണ്ട് ദിവസമായി നെറ്റ് കോള്‍ വഴിയാണ് രമേശ് ചെന്നിത്തലയുടെ ഫോണിലേക്ക് ഭീഷണി വരുന്നത്. സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ചെന്നിത്തല മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

ചന്ദ്രബോസ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട നിഷാമിനെതിരെ മോശമായി സംസാരിച്ചാല്‍ രമേശ് ചെന്നിത്തലയോ അല്ലെങ്കില്‍ കുടുംബത്തിലൊരാളെയോ വധിക്കും എന്നാണ് ഭീഷണിയില്‍ പറയുന്നത്. ഞായറാഴ്ച്ച രാത്രി 11.22 നാണ് അവസാനമായി സന്ദേശമെത്തിയത്. ഡോണ്‍ രവി പൂജാരി എന്നയാളാണ് സന്ദേശം അയച്ചിരിക്കുന്നതെന്നും +447440190035 എന്ന നമ്പറില്‍ നിന്നാണ് ഭീഷണി വന്നിരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here