കായംകുളം: കായംകുളം പോലീസ് സ്‌റ്റേഷനില്‍ എഎസ്‌ഐ അടക്കം മൂന്ന് പോലീസുകാര്‍ക്ക് വെട്ടേറ്റു. എഎസ്‌ഐ സിയാദ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഇഖ്ബാല്‍, സതീഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. നിരവധി കേസുകളില്‍ പ്രതിയായ ആളെ അന്വേഷിച്ച് ചെന്നപ്പോഴായിരുന്നു ആക്രമണം. പ്രതിയുടെ അച്ഛനാണ് പോലീസുകാരെ ആക്രമിച്ചത്. പരുക്കേറ്റ എഎസ്‌ഐയെ കായംകുളത്തെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.