കൊല്ലത്ത് മോഷണക്കുറ്റം ആരോപിച്ച് ദലിത് യുവാക്കളെ പോലീസ് മര്‍ദിച്ചെന്ന് ആരോപണം

Posted on: October 22, 2016 5:45 pm | Last updated: October 23, 2016 at 10:57 am

kollam-attack-jpg-image-784-410കൊല്ലം: മോഷണക്കുറ്റം ആരോപിച്ച് ദലിത് യുവാക്കളെ പോലീസ് ദിവസങ്ങളോളം ലോക്കപ്പില്‍ പാര്‍പ്പിച്ചു മര്‍ദിച്ചതായി ആരോപണം. മര്‍ദനത്തില്‍ പരിക്കേറ്റ അഞ്ചാലുംമൂട് തൃക്കരുവ സ്വദേശികളായ രാജീവ് (32), ഷിബു (36) എന്നിവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവര്‍ ജോലി ചെയ്യുന്ന സ്ഥലത്ത് നിന്ന് അടുത്തിടെ 1,85,000 രൂപ മോഷണം പോയിരുന്നു. മോഷണത്തിന് പിന്നില്‍ രാജീവും ഷിബുവുമാണെന്ന സംശയത്തെ തുടര്‍ന്നു ഇരുവരേയും കഴിഞ്ഞ 16ന് രാത്രി പോലീസ് കസ്റ്റഡിയിലെടുത്തു.

കസ്റ്റഡിയിലെടുത്തത് മുതല്‍ വെള്ളിയാഴ്ച രാത്രി വരെ ലോക്കപ്പില്‍ പാര്‍പ്പിച്ചു ചോദ്യം ചെയ്തിട്ടും തുമ്പൊന്നും ലഭിച്ചില്ല. മോഷണം നടത്തിയിട്ടില്ലെന്ന് ഇവര്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടും ഫലമുണ്ടായിട്ടില്ല. ഒടുവില്‍, തെളിവില്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി ഇരുവരേയും വിട്ടയക്കുകയായിരുന്നു.