Connect with us

Malappuram

വിഗ്രഹ മോഷണം; ഒന്നാം പ്രതി പിടിയില്‍

Published

|

Last Updated

മേലാറ്റൂര്‍: കീഴാറ്റൂര്‍ ശ്രീ മുതുകുര്‍ശികാവ് അയ്യപ്പ ക്ഷേത്രത്തില്‍ നിന്ന് 2013ല്‍ ലക്ഷങ്ങള്‍ വില മതിക്കുന്ന വിഗ്രഹം കവര്‍ച്ച ചെയ്ത കേസിലെ പ്രതി കീഴാറ്റൂര്‍ വടക്കുംതല സ്വദേശി ഏരുകുണ്ടത്ത് വീട്ടില്‍ പ്രദീപ് (37) എന്നയാളെ മേലാറ്റൂര്‍ എസ് ഐ. എന്‍ എസ് രാജീവ് അറസ്റ്റ് ചെയ്തു. മൂന്ന് വര്‍ഷം മുമ്പ് കീഴാറ്റൂര്‍ മുതുകുര്‍ശികാവില്‍ നടന്ന വിഗ്രഹ മോഷണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി വരവെ കോഴിക്കോട് വെച്ച് വിഗ്രഹം വില്‍പ്പന നടത്തുന്നതിനിടെ ഈ കേസിലെ ഏഴ് പ്രതികളെ കോഴക്കോട് സിറ്റി ടൗണ്‍ എസ് ഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്തവരെ വിശദമായി ചോദ്യം ചെയ്തതില്‍ പ്രതിയെ കുറിച്ച് വിവരം ലഭിച്ചത്. പ്രദീപിനെ ഇന്നലെ രാവിലെ കീഴാറ്റൂര്‍ വടക്കുംതലയില്‍ വെച്ച് മേലാറ്റൂര്‍ എസ് ഐ. എന്‍ എസ് രാജീവ്, എസ് സി പി ഒ ബാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി. 14 ദിവസത്തേക്ക് പെരിന്തല്‍മണ്ണ സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു. പ്രദീപിന്റെ പേരില്‍ അനധികൃത മദ്യവില്‍പ്പന, കഞ്ചാവ് വില്‍പ്പന, ചന്ദനം കൈവശം വെക്കല്‍ എന്നീ കേസുകള്‍ മേലാറ്റൂര്‍ പോലീസ് സ്റ്റേഷനില്‍ നിലവിലുണ്ട്.

---- facebook comment plugin here -----

Latest