ന്യൂഡല്‍ഹി: നിക്ഷേപകരെ ആശങ്കയിലാഴ്ത്തി 32 ലക്ഷത്തിലധിരം എടിഎം കാര്‍ഡുകളുടെ പിന്‍നമ്പര്‍ ഉള്‍പ്പടെയുള്ള നിര്‍ണായക വിവരങ്ങള്‍ ചോര്‍ന്ന വിഷയത്തില്‍ അടിയന്തര നടപടികളെടുക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. സംഭവുമായി ബന്ധപ്പെട്ടു റിസര്‍വ് ബാങ്കിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വിവരങ്ങള്‍ ചോര്‍ന്നതില്‍ ആശങ്കപ്പെടേണ്ടതില്ല. റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ നടപടിയെടുക്കുമെന്നും കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത് ദാസും അറിയിച്ചു.