ബാബുറാം കത്തയച്ചത് തന്റെ അറിവോടെയല്ലെന്ന് ബാബു

Posted on: October 21, 2016 11:24 am | Last updated: October 21, 2016 at 3:52 pm
SHARE

babuകൊച്ചി: ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് ബാബുറാം എന്നയാള്‍ മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കും മുന്‍ വിജിലന്‍സ് ഡയറക്ടര്‍ര്‍ ശങ്കര്‍ റെഡ്ഢിക്കും കത്തയച്ചത് തന്റെ അറിവോടെയല്ലെന്ന് മുന്‍മന്ത്രി കെ ബാബു. ബാബുറാമുമായി തനിക്ക് വ്യാപാര ബന്ധങ്ങളില്ലെന്നും അദ്ദേഹം കത്തയച്ചതുകൊണ്ട് യാതൊരു ഗുണവും തനിക്ക് ഉണ്ടായിട്ടില്ലെന്നും ബാബു വ്യക്തമാക്കി.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മൊഴി നല്‍കാനായി വിജിലന്‍സ് ഓഫീസില്‍ എത്തിയ ബാബു മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here