തേഞ്ഞിപ്പാലം എസ്‌ഐയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: ക്വട്ടേഷന്‍ സംഘമെന്ന് സംശയം

Posted on: October 20, 2016 11:12 am | Last updated: October 20, 2016 at 8:15 pm

തേഞ്ഞിപ്പാലം: വാഹനപരിശോധനക്കിടെ മലപ്പുറം തേഞ്ഞിപ്പാലം എസ്‌ഐയെ ഒരു സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. മറ്റ് പോലീസുകാര്‍ ഇടപെട്ടാണ് എസ്‌ഐ അഭിലാഷിനെ രക്ഷപ്പെടുത്തിയത്.

വാഹനപരിശോധനക്കിടെ കാറില്‍ നിന്നു വാള്‍ ഉള്‍പ്പടെയുള്ള മാരകായുധങ്ങള്‍ എസ്‌ഐ കണ്ടെന്ന് മനസിലായതോടെ കാറിലുണ്ടായിരുന്നവര്‍ എസ്‌ഐയെ ബലമായി വണ്ടിയിലേക്കുപിടിച്ചു കയറ്റി ഓടിച്ചുപോവുകയായിരുന്നു. മറ്റു പോലീസുകാര്‍ ജീപ്പില്‍ പിന്തുടര്‍ന്നപ്പോള്‍ കാര്‍ ഉപേക്ഷിച്ച് സംഘം ഓടി രക്ഷപ്പെട്ടു.
കാറും ആയുധങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു.

പിന്നില്‍ ക്വട്ടേഷന്‍ സംഘമാണെന്ന് സംശയം. പോലീസ് അന്വേഷണം തുടങ്ങി.