Connect with us

Kerala

ബി എം ജമാല്‍ കേന്ദ്ര വഖ്ഫ് കൗണ്‍സില്‍ സെക്രട്ടറി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാന വഖ്ഫ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി എം ജമാലിനെ കേന്ദ്ര വഖ്ഫ് കൗണ്‍സിലിന്റെ സെക്രട്ടറിയായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. ആദ്യമായാണ് കേരളത്തില്‍ നിന്ന് ഒരാള്‍ ഈ വകുപ്പില്‍ നിയമിതനാകുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ ഡയറക്ടര്‍ റാങ്കിലാണ് നിയമനം. വഖ്ഫ് വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാറിനും സംസ്ഥാന സര്‍ക്കാറുകള്‍ക്കും ഉപദേശങ്ങള്‍ നല്‍കുക, വഖ്ഫ് ബോര്‍ഡുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍ നോട്ടം വഹിക്കുക തുടങ്ങിയവയാണ് വഖ്ഫ് കൗണ്‍സിലിന്റെ ചുമതലകള്‍. കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രിയാണ് കൗണ്‍സിലിന്റെ ചെയര്‍മാന്‍. കേന്ദ്ര ഗവണ്‍മെന്റ് സെക്രട്ടറിമാരായ രാഗേഷ് ഗാര്‍ഗ്, ജോയിന്റ് സെക്രട്ടറിമാരായ ദേവ് വര്‍മന്‍, ജാന്‍ ഇ. ആലം എന്നിവരടങ്ങിയ സെലക്ഷന്‍ കമ്മിറ്റിയാണ് ജമാലിനെ നിര്‍ദേശിച്ചത്. കാസര്‍കോട് ബി ഡി ഒ ആയിരുന്ന പരേതനായ ബി എം ഹമീദിന്റെ മകനായ ഇദ്ദേഹം നേരത്തെ ഹോദുര്‍ഗ് ബാറില്‍ അഭിഭാഷകനായിരുന്നു.