ന്യൂഡല്‍ഹി: ലോധ കമീഷന്റെ ശിപാര്‍ശകള്‍ നടപ്പാക്കണമെന്ന വിധിക്കെതിരെ ബിസിസിഐ സമര്‍പ്പിച്ച പുന:പരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി. ലോധ സമിതിയുടെ ശിപാര്‍ശകള്‍ അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബിസിസിഐ കോടതിയെ സമീപിച്ചത്. പുന:പരിശോധന ഹരജി തള്ളിയതോടെ ലോധ സമിതിയുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ബിസിസിഐ നിര്‍ബന്ധിതമാകും.
കഴിഞ്ഞ ജൂലൈ 18 നാണ് ലോധ കമ്മിറ്റി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ബിസിസിഐ ശുദ്ധീകരിക്കാന്‍ കര്‍ശന നിബന്ധനങ്ങളാണ് ലോധ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മുന്നോട്ടുവെച്ചത്. മന്ത്രിമാര്‍ ബിസിസിഐ അംഗങ്ങളോ ഭാരവാഹികളോ ആവരുത്, ഒരു സംസ്ഥാനത്തിന് ഒരു വോട്ട് തുടങ്ങിയവയാണ് ലോധ കമ്മിറ്റിയുടെ ശിപാര്‍ശകള്‍. ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.