Connect with us

Kerala

ബന്ധുനിയമനം: പ്രതിപക്ഷനേതാവ് മൊഴി നല്‍കണമെന്ന് വിജിലന്‍സ്

Published

|

Last Updated

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ്. എത്രയും വേഗം മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ കെ ജയകുമാറാണ് കത്ത് നല്‍കിയത്. നിയമസഭ നടക്കുന്നതിനാല്‍ തിരക്കുണ്ടാവുമെന്ന് അറിയാമെങ്കിലും 42 ദിവസത്തിനകം ത്വരിതപരിശോധന പൂര്‍ത്തിയാക്കേണ്ടതിനാല്‍ എത്രയും പെട്ടന്ന് മൊഴി നല്‍കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ബിജെപി നേതാക്കളായ കെ സുരേന്ദ്രനോടും വി മുരളീധരനോടും മൊഴി നല്‍കാന്‍ വിജിലന്‍സ് ആവശ്യപ്പെട്ടിരുന്നു. വി മുരളീധരന്‍ ഇന്ന് മൊഴി നല്‍കും. നേതാക്കളുടെ മൊഴി രേഖപ്പെടുത്തിയ ശേഷ എത്രയും പെട്ടന്ന് തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വിജിലന്‍സ് നീക്കം.

---- facebook comment plugin here -----

Latest