ജിഷ വധം: പ്രതി അമീറിന് വേണ്ടി അഡ്വ. ബിഎ ആളൂര്‍ ഹാജരാകും

Posted on: October 17, 2016 1:36 pm | Last updated: October 17, 2016 at 5:03 pm
SHARE

adv_ba_aloor_760x400കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിന് വേണ്ടി അഡ്വ. ബിഎ ആളൂര്‍ ഹാജരാകും. സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി സുപ്രീംകോടതിയില്‍ അടക്കം ഹാജരായ വക്കീലാണ് ആളൂര്‍. ആളൂരിനെ അഭിഭാഷകനായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് അമീര്‍ നല്‍കിയ അപേക്ഷ കോടതി അംഗീകരിച്ചു.

കഴിഞ്ഞ ഏപ്രില്‍ 28 നാണ് രായമംഗലം പഞ്ചായത്തിലെ ഇരവിച്ചിറയില്‍ 29 കാരിയായ നിയമ വിദ്യാര്‍ഥിനി ജിഷയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ പ്രതി അസം സ്വദേശിയായ അമീറിനെ ജൂണ്‍ 14ന് തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here