Connect with us

Gulf

കലാ വസന്തത്തിന് തിരശ്ശീല, കിരീടത്തില്‍ മുത്തമിട്ട് മുറഖബാത്ത്

Published

|

Last Updated

ദുബൈ: രിസാല സ്റ്റഡി സര്‍ക്കിള്‍ ദുബൈ സോണ്‍ എട്ടാമത് സാഹിത്യോത്സവിന് ഉജ്ജ്വല പരിസമാപ്തി. മുഹൈസിന ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ നടന്ന പരിപാടിയില്‍ 173 പോയിന്റ് കരസ്ഥമാക്കി മുറഖബാത്ത് സെക്ടര്‍ കിരീടം ഉറപ്പിച്ചു.

കാലത്ത് എട്ട് മണി മുതല്‍ ആരംഭിച്ച പരിപാടി ജമാല്‍ ഹാജി ചങ്ങരോത്തിന്റെ അദ്ധ്യക്ഷതയില്‍ അഹ്മദ് മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു. അഞ്ച് വേദികളില്‍ 47 ഇനങ്ങളിലായി 7 ടീമുകള്‍ തമ്മില്‍ വാശിയേറിയ മത്സരത്തില്‍ ദേര, മുഹൈസിന സെക്ടറുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

കലയും സാഹിത്യവും മാനവിക സൗന്ദര്യത്തെ പ്രദര്‍ശിപ്പിക്കുന്ന ആസ്വാദന വേദികളാണെന്ന് വിളിച്ചറിയിച്ച ഇശല്‍ സന്ധ്യയുടെ സമാപന സംഗമം ആര്‍എസ്‌സി ദുബൈ സോണ്‍ ചെയര്‍മാന്‍ അബ്ദുല്‍ റഷീദ് സഖാഫിയുടെ അദ്ധ്യക്ഷതയില്‍ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂള്‍ അക്കാദമിക് ചെയര്‍മാന്‍ കെആര്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഗള്‍ഫ് മോഡല്‍ സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. നജീത്ത് മുഖ്യാതിഥിയായിരുന്നു. അഹമദ് ഷെറിന്‍ സന്ദേശ പ്രഭാഷണം നടത്തി. ഐസിഎഫ് ദുബൈ സെന്ട്രല്‍ പ്രസിഡണ്ട് മുസതഫ ദാരിമി വിളയൂര്‍, ശരീഫ് കാരശ്ശേരി, സിഎംഎ ചേറൂര്‍, മുസ്തഫ ഇകെ, ഇസ്മായില്‍ ഉദിനൂര്‍, സുലൈമാന്‍ കന്മനം, അബ്ദുല്‍ കരീം ഹാജി തളങ്കര, നൗഫല്‍ കുളത്തൂര്‍ തുടങ്ങിയവര്‍ അവാര്‍ഡുകളും ട്രോഫികളും സമ്മാനിച്ചു. മുഹൈസിന സെക്ടറില്‍ നിന്നും തൗബാന്‍ ഖാലിദ് കലാ പ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടു. അബ്ദുല്‍ അസീസ് കൈതപ്പൊയില്‍ സ്വാഗതവും ഷമീര്‍ വയനാട് നന്ദിയും പറഞ്ഞു.

Latest