ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം പരാജയം; വിക്ഷേപണത്തിനിടെ മിസെെൽ പൊട്ടിത്തെറിച്ചു

Posted on: October 16, 2016 6:02 pm | Last updated: October 16, 2016 at 6:02 pm
SHARE

nort-koreaസോള്‍: ഉത്തരകൊറിയ നടത്തിയ മിസൈല്‍ പരീക്ഷണം പരാജയം. പ്രാദേശിക സമയം ശനിയാഴ്ച ഉച്ചക്ക് 12.03ന് വിക്ഷേപിച്ച മധ്യദൂര മിസൈല്‍ വിക്ഷേപിച്ച ഉടന്‍ തന്നെ തകര്‍ന്നു വീണെന്ന് ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണത്തെ ദക്ഷിണ കൊറിയയും ജപ്പാനും ശക്തമായി അപലപിച്ചു. പരീക്ഷണം വടക്കേ അമേരിക്കക്ക ഭീഷണിയല്ലെന്ന് യുഎസ് പ്രതികരിച്ചു.

യുഎന്‍ രക്ഷാ സമിതിയുടെ പ്രമേയം ലംഘിച്ചാണ് ഉത്തരകൊറിയ മിസൈല്‍ വിക്ഷേപണം നടത്തിയതെന്ന് ദക്ഷിണ കൊറിയ ആരോപിച്ചു. ബാലസ്റ്റിക് മിസൈല്‍ പരീക്ഷണത്തില്‍ നിന്ന് ഉത്തരകൊറിയയെ വിലക്കിയതാണെന്നും ദക്ഷിണകൊറിയ വ്യക്തമാക്കി.

 

LEAVE A REPLY

Please enter your comment!
Please enter your name here