കോഴിക്കോട്: അഭിഭാഷകരെ നിയന്ത്രിക്കാന്‍ ജഡ്ജിമാര്‍ക്ക് കഴിയാത്തത് അപഹാസ്യമാണെന്ന് നിയമമന്ത്രി എകെ ബാലന്‍. അഭിഭാഷകര്‍ നിയമവ്യവസ്ഥയെ പരിഹസിക്കുകയാണെന്നും ഇത് ഗൗരവകരമാണെന്നും മന്ത്രി പറഞ്ഞു.
പഞ്ചായത്തില്‍ ഒരു പ്രശ്‌നമുണ്ടായാല്‍ പ്രസിഡന്റും നിയമസഭയില്‍ ഒരു പ്രശ്‌നമുണ്ടായാല്‍ സ്പീക്കറും ഇടപെട്ട് പരിഹരിക്കുന്നത് പോലെ കോടതി വളപ്പില്‍ പ്രശ്‌നമുണ്ടായാല്‍ പരിഹരിക്കാന്‍ ജഡ്ജിമാര്‍ക്ക് കഴിയണം. മുഖ്യമന്ത്രിയും ചീഫ് ജസ്റ്റിസും ആവശ്യപ്പെട്ടിട്ടും അഭിഭാഷകര്‍ അക്രമങ്ങള്‍ തുടരുന്നത് ഗൗരവകരമാണ്. ഇത് തുടരാന്‍ പറ്റില്ലെന്നും മന്ത്രി വ്യക്തമാക്കി.