കെപി ശശികലക്കെതിരെ കാസര്‍കോട് ജില്ലാ പൊലീസ് ചീഫിനു പരാതി

Posted on: October 15, 2016 10:17 pm | Last updated: October 15, 2016 at 10:19 pm

shashikalaകാസര്‍കോട്: സ്‌നേഹത്തോടെയും സൗഹാര്‍ദത്തോടെയും കഴിയുന്ന വ്യത്യസ്ത മത വിശ്വാസികള്‍ക്കിടയില്‍ സ്പര്‍ദ്ധയും വിദ്വേഷവും ശത്രുതയും വളര്‍ത്തുന്ന രീതിയില്‍ ശശികലയുടെ പ്രസംഗം സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പ്രചരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് അഡ്വ.സി ഷുക്കൂര്‍ പരാതിയുമായി ജില്ലാ പൊലീസ് ചീഫിനെ സമീപിച്ചത്. യൂട്യൂബില്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്ത മൂന്നു പ്രസംഗങ്ങളുടെ സിഡി അടക്കമാണ് പരാതി. ഷുക്കൂര്‍ തന്നെയാണ് ഫേസ്ബുക് പോസ്റ്റിലൂടെ ഇക്കാര്യം പരസ്യമാക്കിയത്.

വര്‍ഗീയവാദികളെ നിയമത്തിന്റെ വഴിയില്‍ പൂട്ടേണ്ടത് ഒരു മതേതര ജനാധിപത്യ രാജ്യത്തിലെ പൗരന്‍ എന്ന നിലയില്‍ എന്റെ ഉത്തരവാദിത്വമാണെന്നു വിശ്വസിക്കുന്നുവെന്ന് അദ്ദേഹം തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ വ്യക്തമാക്കി. കഴിഞ്ഞ മാസം ഷംസുദീന്‍ ഫരീദ് എന്നയാളുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അഡ്വ.സി ഷുക്കൂര്‍ പരാതി നല്‍കുകയും, അതിന്റെ അടിസ്ഥാനത്തില്‍ ഫരീദിനെതിരെ യുഎപിഎ ചുമത്തുകയും ചെയ്തിരുന്നു.