ജയരാജന്റെ രാജിയെ സ്വാഗതം ചെയ്യുന്നുവെന്ന് ഉമ്മന്‍ചാണ്ടി

Posted on: October 14, 2016 3:28 pm | Last updated: October 14, 2016 at 3:31 pm
SHARE

ommen-chandi

തിരുവനന്തപുരം: ഇപി ജയരാജന്റെ രാജിയെ സ്വാഗതം ചെയ്യുന്നുവെന്ന് ഉമ്മന്‍ചാണ്ടി. പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധം ഭയന്നാണ് ഇപി ജയരാജന്‍ രാജിവെച്ചത്. കുറ്റം കൈയോടെ പിടികൂടിയപ്പോള്‍ രാജിയല്ലാതെ മറ്റു മാര്‍ഗമില്ലായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

യുഡിഎഫ് ഭരണകാലത്തെ ബന്ധുനിയമനങ്ങള്‍ വിജിലന്‍സ് അന്വേഷിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. ഏത് അന്വേഷണവും നടത്തട്ടെ. എന്നാല്‍ ഇപി ജയരാജന്റെ ബന്ധുനിയമന വിവാദം വന്നപ്പോഴുള്ള അന്വേഷണത്തെ രാഷ്ട്രീയമായി മാത്രമേ കാണാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.