Connect with us

National

ചാരവൃത്തി: ജമ്മുവില്‍ മുതിര്‍ന്ന പോലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

Published

|

Last Updated

ശ്രീനഗര്‍: ഇന്ത്യയുടെ സുരക്ഷാസേനയുടെ വിന്യാസം സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ പാക്കിസ്ഥാന് കൈമാറിയ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. സായുധ പോലീസ് കണ്‍ട്രോള്‍ റൂമിലെ ഡെപ്യൂട്ടി സൂപ്രണ്ട് തന്‍വീര്‍ അഹമ്മദിനെതിരെ ജമ്മു കാശമീര്‍ ഡിജിപി കെ രജേന്ദ്ര കുമാറാണ് നടപടി സ്വീകരിച്ചത്. അതേസമയം ഇയാള്‍ അബദ്ധത്തില്‍ വിവരങ്ങള്‍ കൈമാറുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി ഡിജിപി അറിയിച്ചു.

ആളുമാറി വിവരങ്ങള്‍ നല്‍കിയെന്നാണ് തന്‍വീര്‍ അഹമ്മദ് പറയുന്നത്. സുരക്ഷാ സേനയുടെ വിന്യാസത്തെക്കുറിച്ച് ആരാഞ്ഞ് പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ആര്‍മി കമാന്‍ഡര്‍ എന്ന വ്യാജേനയാണ് ഫോണ്‍ വന്നതെന്നും തുടര്‍ന്ന് എസ്പിയുടെ അനുമതിയോടുകൂടിയാണ് വിവരങ്ങള്‍ കൈമാറിയതെന്നും തന്‍വീര്‍ അഹമ്മദ് പറയുന്നു. വാട്‌സ്ആപ്പ് വഴിയാണ് ഇയാള്‍ വിവരങ്ങള്‍ കൈമാറിയതെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

Latest