Connect with us

Kerala

നിയമനവിവാദം: മന്ത്രി ഇ. പി ജയരാജന്‍ രാജിസന്നദ്ധത അറിയിച്ചു

Published

|

Last Updated

തിരുവനന്തപുരം: നിയമനവിവാദത്തില്‍പെട്ട വ്യവസായ മന്ത്രി ഇ. പി. ജയരാജന്‍ രാജിസന്നദ്ധത അറിയിച്ചു. പാര്‍ട്ടി ആവശ്യപ്പെടും മുമ്പ് രാജിക്കു തയ്യാറെന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അറിയിച്ചു. നിയമന കാര്യത്തില്‍ തനിക്ക് വീഴ്ച പറ്റിയെന്ന് ജയരാജന്‍ സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയും കോടിയേരിയും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി. എന്നാല്‍ നാളെ നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുകയുള്ളുവെന്നാണ് സൂചന.ജയരാജന്‍ മന്ത്രിസ്ഥാനം ഒഴിയണമെന്ന് ജനതാദളും എന്‍സിപിയും ആവശ്യപ്പെട്ടു.

ബന്ധു നിയമന വിവാദത്തില്‍ തിരുത്തലുകള്‍ ഉണ്ടാകുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെ വ്യക്തമാക്കിയിരുന്നു. ജയരാജനെ മുഖ്യമന്ത്രി പിണറായി വിജയന്‍കൂടി തള്ളിയതോടെയാണ് മന്ത്രിസ്ഥാനം തെറിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ബുധനാഴ്ച സംസ്ഥാന സെക്രട്ടറിയെ എകെജി സെന്റില്‍ എത്തി ജയരാജന്‍ കണ്ടിരുന്നു. വ്യവസായ വകുപ്പിന്റെ മുഴുവന്‍ നിയമനങ്ങളും സംബന്ധിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ കോടിയേരി മന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

അതിനിടെ ജയരാജനെതിരെ വിജിലന്‍സ് ത്വരിത പരിശോധനയ്ക്ക് തയാറെടുക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. പ്രതിപക്ഷ നേതാവിന്റെ ബിജെപി നേതാക്കളുടെയും പരാതിയുടെ അടിസ്ഥാനത്തിലാവും അന്വേഷണം.

Latest