Connect with us

National

പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറുടെ അവകാശവാദത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത്

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യ നടത്തിയ മിന്നലാക്രമണങ്ങളെപറ്റി കോണ്‍ഗ്രസ്-ബിജെപി വാക്‌പോര് തുടരുന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യ മിന്നലാക്രമണങ്ങള്‍ നടത്തിയെന്ന അവകാശവാദത്തെ കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ തള്ളിയതോടെയാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് മിന്നലാക്രമണം നടത്തിയതായി അറിയില്ലെന്നായിരുന്നു പരീക്കറിന്റെ പ്രതികരണം.
എന്നാല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് സംബന്ധിച്ച പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറുടെ അവകാശവാദത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ഇന്ത്യ പങ്കെടുത്ത 1947, 1962, 1965 1972 യുദ്ധങ്ങളില്‍ സര്‍ക്കാരുകള്‍ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നടത്തിയിരുന്നതായി കോണ്‍ഗ്രസ് വ്യക്തമാക്കി. നുണ പറഞ്ഞ പരീക്കര്‍ മാപ്പു പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

സൈനികരുടെ രക്തവും സമര്‍പ്പണവും വെച്ച് വോട്ട് തേടുന്ന തരത്തില്‍ പരീക്കറിന് അന്ധത ബാധിച്ചിരിക്കുന്നു. സര്‍ജിക്കല്‍ സ്‌െ്രെടക്കുകള്‍ ഇന്ത്യയില്‍ മുമ്പ് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം വീമ്പിളക്കുന്നു. സായുധ സേനാംഗങ്ങളെയും ജീവനക്കാരെയും അവഹേളിച്ചിരിക്കുകയാണ് അദ്ദേഹം കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ചൂണ്ടിക്കാട്ടി. പരീക്കര്‍ ഉടന്‍ തന്നെ സൈന്യത്തോട് ക്ഷമാപണം നടത്തണം. ബി.ജെ.പി പ്രസിഡന്റിനെയും പ്രതിരോധ മന്ത്രിയെയും നിലക്ക് നിര്‍ത്തേണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബാധ്യതയാണ്. തങ്ങള്‍ ഭരിക്കുമ്പോള്‍ സുരക്ഷാ കാര്യങ്ങള്‍ പക്വതയോടെയും കാര്യഗൗരവത്തോടെയും കൈകാര്യം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest