Connect with us

Gulf

ഐസിസി ടെസ്റ്റ് റാങ്കിംഗ്: ഇന്ത്യയുടെ ആര്‍.അശ്വിന്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു

Published

|

Last Updated

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യയുടെ ആര്‍.അശ്വിന്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ന്യൂസിലാന്റിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് അശ്വിന്റെ തിരിച്ചുവരവ്. ജയിംസ് ആന്‍ഡേഴ്‌സണെയും ഡെയ്ല്‍ സ്‌റ്റെയിനെയും മറികടന്നാണ് അശ്വിന്റെ നേട്ടം. പരമ്പരയിലാകെ 27 വിക്കറ്റ് നേടിയ അശ്വിന്‍ അവസാന ടെസ്റ്റില്‍ മാത്രം 13 വിക്കറ്റ് നേടിയിരുന്നു. ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ അശ്വിന്റെ വിക്കറ്റ് നേട്ടം 220 ആയി. 39 ടെസ്റ്റുകളില്‍നിന്നാണ് ഈ നേട്ടം. മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നതിനു മുമ്പ് മൂന്നാം സ്ഥാനത്തായിരുന്നു അശ്വിന്‍.

ബാറ്റ്‌സ്മാന്‍മാരരുടെ റാങ്കിംഗില്‍ ആറാം സ്ഥാനത്തുള്ള അജിന്‍ക്യ രഹാനെയാണ് ഇന്ത്യന്‍ കളിക്കാരില്‍ മുന്നില്‍ നില്‍ക്കുന്നത്. ചേതേശ്വര്‍ പുജാര 14ാം റാങ്കിലും വിരാട് കോഹ്‌ലി 16ാം സ്ഥാനത്തുമാണ്. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ രവീന്ദ്ര ജഡേജ മൂന്നാം റാങ്കിലെത്തി.

---- facebook comment plugin here -----

Latest