കണ്ണൂര്‍: കണ്ണൂരില്‍ കുറച്ചു കാലത്തേക്കെങ്കിലും പട്ടാളഭരണം വേണമെന്നും കേന്ദ്രസര്‍ക്കാര്‍ അതിന് മടിക്കരുതെന്നും ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ഇത് സമാധാനം ആഗ്രഹിക്കുന്നവരുടെ എല്ലാം ആവശ്യമാണെന്നും അക്രമം അടിച്ചമര്‍ത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു.
കണ്ണൂരിലെ പിണറായിയില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് പട്ടാളഭരണം വേരണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ന് രാവിലെയാണ് പിണറായിയിലെ പെട്രോള്‍ പമ്പിന് സമീപം വെച്ച് ബിജെപി പ്രവര്‍ത്തകനായ രമിത്ത് കൊല്ലപ്പെട്ടത്.