ന്യൂഡല്‍ഹി: ചില അവസരങ്ങളില്‍ യുദ്ധം അനിവാര്യമായി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തീവ്രവാദത്തെ പിന്തുണക്കന്നവര്‍ ആരായാലും ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും. പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന് ശേഷം ആദ്യമായി പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
എല്ലായിപ്പോഴും ബുദ്ധന്റെ വഴിയായ സമാധാനത്തിന്റെ മാര്‍ഗമാണ് നമുക്ക് താല്‍പര്യം. എന്നാല്‍ ചില സമയവും സന്ദര്‍ഭവും യുദ്ധം അനിവാര്യമാക്കും. മഹാഭാരതവും രാമായണവും ഉധരിച്ച പ്രധാനമന്ത്രി രാമനും കൃഷ്ണനും ഇത്തരം ഒഴിച്ചുകൂടാനാവാത്ത അവസരങ്ങളില്‍ യുദ്ധം ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കി. ജയ് ശ്രീരാം മുദ്രാവാക്യത്തോടെയാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്തത്.