Connect with us

National

സ്വച്ഛ് ഭാരത് വെറും കടലാസിലെന്ന് സര്‍വേ: 36 ശതമാനവും ഉപയോഗശൂന്യം

Published

|

Last Updated

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് പദ്ധതി വെറും പ്രഹസനമെന്ന് സര്‍വേ ഫലം. പദ്ധതിക്ക് കീഴില്‍ രാജ്യത്തെ വിവിധ പഞ്ചായത്തുകളില്‍ നടപ്പാക്കിയ പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ സര്‍വേയിലാണ് പദ്ധതി വെറും കടലാസില്‍ മാത്രമായിരുന്നുവെന്ന് വ്യക്തമാക്കുന്ന സര്‍വേ ഫലം പുറത്തു വന്നിരിക്കുന്നത്.
പദ്ധതിയുടെ “നേട്ടങ്ങള്‍ വിവരിച്ചുള്ള സര്‍ക്കാറിന്റെ സ്വച്ഛ്ഭാരത് വെബ്സൈറ്റിലെ പട്ടികയുടെ യഥാര്‍ഥ്യമറിയു ന്നതിനായി കഴിഞ്ഞ ഡിസംബറില്‍ സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ചിലെ അക്കൗണ്ടബിലിറ്റി ഇനീഷ്യേറ്റീവ് നടത്തിയ സര്‍വേയിലാണ് മോദി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് ഇറക്കിയ പദ്ധതിയുടെ കൃത്യമായ കണക്കുകള്‍ പറയുന്നത്. സ്വച്ഛ് ഭരതത്തിന് കീഴില്‍ നിര്‍മിച്ചുവെന്ന് പറയപ്പെടുന്ന ശൗചാലയങ്ങളില്‍ 29 ശതമാനവും കടലാസില്‍ മാത്രമാണെന്ന് സര്‍വേ വ്യക്തമാക്കുന്നു. നിര്‍മിച്ച ശൗചാല്യയങ്ങളില്‍ 36 ശതമാനവും ഉപയോഗശൂന്യമാണ്. ശൗചാലയം നിര്‍മിച്ച വീടുകളില്‍ സര്‍ക്കാര്‍ അധികൃതര്‍ സന്ദര്‍ശിണമെന്ന നിബന്ധന 38 ശതമാനം വീടുകളിലും ഉണ്ടായിട്ടില്ല. 15,000 മുതല്‍ 40,000 രൂപ വരെ ശൗചാലയ നിര്‍മ്മാണത്തിന് ചെലവാകുന്നുണ്ടെന്ന് സര്‍വേയില്‍ പങ്കെടു ക്കുന്നവര്‍ പറയുന്നു. സര്‍ക്കാര്‍ നല്‍കുന്നതാകട്ടെ പരമാവധി 12,000 രൂപയും. സര്‍ക്കാര്‍ സഹായമില്ലാതെയാണ് ശൗചാലയം നിര്‍മിച്ചതെന്ന് സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും പ്രതികരിച്ചു.
ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, ബിഹാര്‍ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ പത്ത് ജില്ലകളിലുള്ള 7,500 ഗ്രാമീണ വീടുകളിലായിരുന്നു സര്‍വേ. സൈറ്റിലെ നേട്ട പട്ടികയിലെ കൂറേ പേരുകള്‍ രണ്ട് തവണ രേഖപ്പെടുത്തിയതായും കണ്ടെത്തി. നേട്ടപട്ടിക തയ്യാറാക്കുമ്പോള്‍ സര്‍ക്കാര്‍ നിരവധി തവണ ഓഡിറ്റിംഗ് നടത്തേണ്ടതുണ്ട്. നമ്പറുകളുടെ കൃത്യത ഉറപ്പുവരുത്താന്‍ തേഡ് പാര്‍ട്ടി സര്‍വേകളെ നിയോഗി ക്കാവുന്ന താണ്” എന്ന അക്കൗണ്ടിബിലിറ്റി ഇനീഷ്യേറ്റീവ് പ്രതിനി ധിയായ യാമിനി അയ്യര്‍ അഭിപ്രായപ്പെട്ടു.
സ്വച്ഛ് ഭാരത് പദ്ധതിക്ക് കീഴില്‍ ശൗചാലയം നിര്‍മിക്കുന്ന കുടുംബങ്ങള്‍ക്ക് 10,000 മുതല്‍ 12,000 രൂപ വരെ നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. അപേക്ഷിച്ചവരില്‍ 40 ശതമാനം പേര്‍ക്കും ഇതുവരെ പണം ലഭിച്ചിട്ടില്ലെന്ന് കണ്ടെത്തി. രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യയുടെ മണ്ഡലമായ ജലവാറില്‍ 40 ശതമാനത്തിന് താഴെ ആളുകള്‍ക്ക് മാത്രമേ പണം ലഭിച്ചിട്ടുള്ളൂ.
ഉദയ്പൂരില്‍ യോഗ്യരായ 18 ശതമാനം കുടുംബങ്ങള്‍ മാത്രമേ പദ്ധതി ഫണ്ടിനായി അപേക്ഷിച്ചിട്ടുള്ളൂ. പദ്ധതിയെക്കുറിച്ചുള്ള ബോധവത് കരണ ത്തിന്റെ അഭാവമാണ് ഇതില്‍ നിഴലിക്കുന്നതെന്ന് സര്‍വേഫലം ചൂണ്ടിക്കാട്ടുന്നു.

Latest