”ഒരുദിന വരുമാനം എന്റെ ദീനിന്” കേരള മുസ്‌ലിം ജമാഅത്ത് പ്രവര്‍ത്തന ഫണ്ട് സമാഹരിക്കുന്നു

Posted on: October 12, 2016 12:01 am | Last updated: October 11, 2016 at 11:37 pm
പ്രവര്‍ത്തന ഫണ്ടിന്റെ സംസ്ഥാനതല ഉദ്ഘാടനം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ക്ക് നല്‍കി നിര്‍വഹിക്കുന്നു
പ്രവര്‍ത്തന ഫണ്ടിന്റെ സംസ്ഥാനതല ഉദ്ഘാടനം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ക്ക് നല്‍കി നിര്‍വഹിക്കുന്നു

കോഴിക്കോട്: ഇസ്‌ലാമിക പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കേരള മുസ്‌ലിം ജമാഅത്ത് പ്രഖ്യാപിച്ച ‘വിഷന്‍- 2020’ ന്റെ കര്‍മ പദ്ധതികള്‍ക്ക് തുടക്കമാകുന്നു.ഇതിന്റെ മുന്നോടിയായുള്ള പ്രവര്‍ത്തനഫണ്ട് സ്വരൂപണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സയ്യിദ് അലിബാഫഖി തങ്ങള്‍ക്ക് നല്‍കി നിര്‍വഹിച്ചു. പ്രസ്ഥാനം മുന്നോട്ടുവെക്കുന്ന ബൃഹത്തായ കര്‍മപരിപാടികളുടെ പൂര്‍ത്തീകരണത്തിനുള്ള പ്രവര്‍ത്തനഫണ്ട് ഈമാസം 14-ന് സമാഹരിക്കും.
സംഘടനാ കുടുംബത്തില്‍ അംഗത്വമെടുത്ത മുഴുവന്‍ അംഗങ്ങളും അവരുടെ ഒരു ദിനവരുമാനം അന്നേദിവസം യൂനിറ്റ് സാരഥികള്‍ക്ക് കൈമാറും. ഈമാസം അവസാന വാരം നടക്കുന്ന സോണ്‍ തല സംഗമങ്ങളില്‍ യൂനിറ്റ് നേതാക്കള്‍ ഫണ്ട് സംസ്ഥാന നേതൃത്വത്തെ ഏല്‍പ്പിക്കും. സംസ്ഥാന നേതൃ ശില്‍പശാല അന്തിമ രൂപം നല്‍കിയ ആഭ്യന്തര സജ്ജീകരണത്തിന്റെ ഭാഗമായി ജില്ലാ ലീഡേഴ്‌സ് ക്യാമ്പും സോണ്‍ ദഅ്‌വ-16 ഉം യൂനിറ്റ് പ്രവര്‍ത്തക സംഗമങ്ങളും ഇതിനകം പൂര്‍ത്തിയായികഴിഞ്ഞു.
ഈ മാസം 15 മുതല്‍ നവംബര്‍ 14 വരെ സംസ്ഥാന വ്യാപകമായ ദേശസുരക്ഷ കാമ്പയിന്‍ ആചരിക്കുന്നതിന് വിപുലമായ കര്‍മ പരിപാടികളാണ് സംഘടന ആവിഷ്‌കരിക്കുന്നത്.