സെെന്യവുമായുള്ള ഭിന്നിപ്പ് റിപ്പോർട്ട് ചെയ്ത പാക് മാധ്യമപ്രവർത്തകന് രാജ്യം വിടുന്നതിന് വിലക്ക്

Posted on: October 11, 2016 1:05 pm | Last updated: October 11, 2016 at 9:09 pm
SHARE

cyril-almeidaഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ സേനയും ഭരണകൂടവും തമ്മിലുള്ള അഭിപ്രായ ഭിന്നത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനെ രാജ്യം വിടുന്നതില്‍ നിന്നും പാക്കിസ്ഥാന്‍ വിലക്കി. പാക്കിസ്ഥാനിലെ പ്രസിദ്ധ മാധ്യമപ്രവര്‍ത്തകന്‍ സിറില്‍ അല്‍മീദക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഡോണ്‍ ദിനപത്രത്തിന്റെ ലേഖകനും കോളമിസ്റ്റുമാണ് സിറില്‍. ട്വീറ്ററിലൂടെ സിറില്‍ തന്നെയാണ് തനിക്ക് രാജ്യം വിടുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയതായി അറിയിച്ചത്.

ഇന്ത്യാ-പാക് പ്രശനം നിലനില്‍ക്കുന്നതിനിടെ ഡോണ്‍ പത്രത്തിന്റെ മുഖപേജില്‍ സിറില്‍ എഴുതിയ റിപ്പോര്‍ട്ടാണ് പാക് കേന്ദ്രങ്ങളെ ചൊടിപ്പിച്ചത്. പാക് സിവില്‍ ഭരണകൂടവും സൈന്യവും തമ്മില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുണ്ടെന്ന റിപ്പോര്‍ട്ട് ഒക്‌ടോബര്‍ ആറിനാണ് പത്രം പ്രസിദ്ധീകരിച്ചത്. റിപ്പോര്‍ട്ട് തെറ്റാണെന്ന് പാക് ഭരണകൂടംപ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലൊണ് മാധ്യമപ്രവര്‍ത്തകന് എതിരെ നടപടി തുടങ്ങയിയത്.