കണ്ണൂരില്‍ ഹര്‍ത്താല്‍ തുടരുന്നു; ബസുകള്‍ ഓടുന്നില്ല

Posted on: October 11, 2016 12:37 pm | Last updated: October 11, 2016 at 12:37 pm

HARTHALകണ്ണൂര്‍: പാതിരിയാട് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം മോഹനന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് സിപിഎം ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. വാഹനങ്ങളെ ഒഴിവാക്കിയിരുന്നെങ്കിലും കെഎസ്ആര്‍ടിസി അടക്കം ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. കടകമ്പോളങ്ങളും അടഞ്ഞുകിടക്കുകയാണ്. രാവിലെ ആറിന് തുടങ്ങിയ ഹര്‍ത്താല്‍ വൈകിട്ട് ആറിന് സമാപിക്കും.