ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ ആണവ ചോര്‍ച്ച

Posted on: October 9, 2016 1:24 pm | Last updated: October 10, 2016 at 9:56 am
SHARE

delhi-airportന്യൂഡല്‍ഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആണവ ചോര്‍ച്ച കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഒരു കാര്‍ഗോയില്‍ നിന്ന് ആണവ കിരണങ്ങള്‍ ചോരുന്നതായി ടി ത്രീ കാര്‍ഗോ ടെര്‍മിനലില്‍ നിന്ന് അഗ്നിശമന വിഭാഗത്തില്‍ ഫോണ്‍ സന്ദേശം ലഭിക്കുകയായിരുന്നു.

എയര്‍ ഫ്രാന്‍സ് വിമാനത്തില്‍ കൊണ്ടുപോവുകയായിരുന്ന വൈദ്യോപകരണത്തിലാണ് ചോര്‍ച്ചയെന്ന് സംശയിക്കുന്നു. വിവരത്തെ തുടര്‍ന്ന് കാര്‍ഗോ സമുച്ചയം ഒഴിപ്പിച്ചു. ദേശീയ ദുരന്തനിവാരണസേന സ്ഥലത്തെത്തിയിട്ടുണ്ട്. ചോര്‍ച്ച് വളരെ കുറഞ്ഞ അളവിലാണെന്നും ഭയപ്പെടാനില്ലെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.