നൗഗാമില്‍ തീവ്രവാദികളില്‍ നിന്ന് പിടിച്ചെടുത്ത ഗ്രനേഡുകളില്‍ പാക് മുദ്രകള്‍

Posted on: October 8, 2016 6:46 pm | Last updated: October 8, 2016 at 9:24 pm

pakistani-grenade-650_650x400_41475927218

ശ്രീനഗര്‍: നൗഗാമില്‍ തീവ്രവാദികളില്‍ നിന്ന് പിടിച്ചെടുത്ത ഗ്രനേഡുകള്‍ പാക് നിര്‍മിതമെന്ന് സൈന്യം. പിടിച്ചെടുത്ത ഗ്രനേഡുകളില്‍ പാക്കിസ്ഥാന്‍ മുദ്രകള്‍ പതിച്ചിട്ടുണ്ട്. വ്യാഴാഴ്ചയാണ് ഏറ്റുമുട്ടലിനിടെ സൈന്യം ഗ്രനേഡുകള്‍ പിടിച്ചെടുത്തത്.

പാക്കിസ്ഥാന്‍ ഓര്‍ഡിനന്‍ ഫാക്ടറിയുടെ മുദ്ര പതിച്ച ഹാന്‍ഡ് ഗ്രനേഡുകളും യുബിജിഎല്‍ ഗ്രനേഡുകളുമാണ് പിടിച്ചെടുത്തതെന്ന് സൈനിക വക്താവ് അറിയിച്ചു. മരുന്നുകളിലും ഭക്ഷ്യപദാര്‍ഥങ്ങളിലും പാക്കിസ്ഥാന്‍ മുദ്രകള്‍ പതിച്ചിട്ടുണ്ടെന്ന് വക്താവ് പറഞ്ഞു.

വ്യാഴാഴ്ച നൗഗാം സെക്ടറില്‍ നടന്ന നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. അത്യധികം സ്‌ഫോടക ശേഷിയുള്ള നിരവധി ആയുധങ്ങളാണ് സൈന്യം ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. സെപ്റ്റംബര്‍ 18ന് നടന്ന ഉറ ഭീകരാക്രമണത്തിന് ഉപയോഗിച്ചതിന് സമാനമായ ആയുധങ്ങളാണ് ഇപ്പോള്‍ പിടിച്ചെടുത്തിരിക്കുന്നത്.