Connect with us

National

ദാദ്രി കേസ് പ്രതിയുടെ മൃതദേഹത്തില്‍ ദേശീയ പതാക പുതച്ചു

Published

|

Last Updated

ബിസാദ: ദാദ്രിയില്‍ പശുവിറച്ചി സൂക്ഷിച്ചെന്ന് ആരോപിച്ച് മുഹമ്മദ് അഖ്‌ലാക്കിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതനായി ജയിലില്‍ കഴിയവെ മരിച്ച പ്രതി രവിന്‍ സിസോദിയയുടെ മൃതദേഹത്തില്‍ ദേശീയ പതാക പുതപ്പിച്ചത് വിവാദമായി. ഇയാളുടെ മരണത്തെ തുടര്‍ന്ന് ഗ്രാമം സംഘര്‍ഷഭരിതമാകുന്നതിനിടയിലാണ് മൃതദേഹത്തി ല്‍ നാട്ടുകാര്‍ ദേശീയ പതാക പുതപ്പിച്ചത്. രവിന്‍ സിസോദിയക്ക് രക്തസാക്ഷി പരിവേഷം നല്‍കിയായിരുന്നു ഈ നടപടി. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ഗൗതംബുദ്ധ് നഗര്‍ റൂറല്‍ എസ് പി അഭിഷേക് യാദവ് പറഞ്ഞു.
2015 സെപ്തംബര്‍ 28ന് നടന്ന ദാദ്രി സംഭവത്തിലെ 17 പ്രതികളില്‍ ഒരാളാണ് രവിന്‍ സിസോദിയ. ജയിലിലായിരുന്ന ഇയാളെ കഴിഞ്ഞ ദിവസം ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് മരിക്കുകയുമായിരുന്നു. ജയിലില്‍ നിന്നേറ്റ മര്‍ദനത്തെ തുടര്‍ന്നാണ് മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. അതേസമയം, രവിന്റെ ശരീരത്തില്‍ പരുക്കുകളൊന്നുമുണ്ടായിരുന്നില്ലെന്ന് ഡല്‍ഹി ലോക് നായക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കി.