കോര്‍പ്പറേഷന്‍ ഉപതിരഞ്ഞെടുപ്പ്, അരീക്കാടില്‍ ആറു പേര്‍ മല്‍സര രംഗത്ത്

>>ഉപതിരഞ്ഞെടുപ്പ് 21 ന്
Posted on: October 6, 2016 10:56 pm | Last updated: October 6, 2016 at 10:56 pm

kozhikode corporationഫറോക്ക്: കോഴിക്കോട് കോര്‍പ്പറേഷന്‍ ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളുടെ ചിത്രം തെളഞ്ഞു. അരീക്കാടില്‍ ആറു പേര്‍ മല്‍സര രംഗത്ത്. സ്ഥാനാര്‍ത്ഥി പട്ടിക പിന്‍വലിക്കേണ്ട അവസാന തിയ്യതി ഇന്നലെ വൈകീട്ട് മൂന്നു മണി വരെയായിരുന്നു. കോര്‍പ്പറേഷന്റെ കടുത്ത മല്‍സരം നിലനില്‍ക്കുന്ന നാല്‍പത്തിയൊന്നാം ഡിവിഷനായ അരീക്കാടിലാണ് ഉപതെരഞ്ഞെടുപ്പില്‍ ആറ് പേര്‍ മത്സര രംഗത്തുള്ളത്.ബി.ജെ.പിയുടെ ടി. അനീല്‍ കുമാറും, യു.ഡി.എഫിന്റെ സയ്യിദ് മുഹമ്മദ് ഷമില്‍.എസ്.വി.യും എല്‍.ഡി.എഫിന്റ
സ്ഥാനാര്‍ത്ഥിയായി ടി.മൊയതിന്‍കോയയുമാണ് രംഗത്ത്.ഇവരെ കൂടാതെ രണ്ട് മൊയ്തിന്‍കോയമാരും ഒരു ഷലീലും മത്സര രംഗത്തുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വി.കെ.സി മമ്മദ് കോയക്ക് 1848 വോട്ടും യു ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി എസ്.വി. സയ്യിദ് മുഹമ്മദ് ഷമീല്‍ എസ്.വി. 1646 വോട്ടും, ബി.ജെ.പിയുടെ അലി അക്ബര്‍ 396, വോട്ടും, വെല്‍ഫയര്‍ പാര്‍ട്ടിയുടെ എം.ബയ്യൂബ് 81 വോട്ടും ,ആം ആദ്മി പാര്‍ട്ടിയുടെ സത്യപ്രകാശ് 40 വോട്ടും അന്ന് നേടിയിരുന്നു .കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വി.കെ.സി. മമ്മദു കോയ 202 വോട്ടുകള്‍ക്കാണ് ഇവിടെ നിന്ന് ജയിച്ചു കയറിയത്.വി.കെ സി യ്ക്ക് എതിരെ മത്സരിച്ച സയ്യിദ് മുഹമ്മദ് ഷമീലിനെ തന്നെയാണ് യു.ഡി.എഫ് ഇവിടെ സ്വതന്ത്രനായി വീണ്ടും രംഗത്ത് ഇറക്കിയത്.
മുന്‍ മേയര്‍ വി.കെ.സി മമ്മദ് കോയ ഒഴിഞ്ഞ സീറ്റിലെ ഉപതിരഞ്ഞെടുപ്പാണ് 21 ന് നടക്കുക. കോഴിക്കോട് മേയറായിരുന്ന വി.കെ.സിമമ്മദുകോയ എം.എല്‍.എ യായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് അരീക്കാടില്‍ ഉപതെരഞ്ഞെടുപ്പിനായി കളമെരുങ്ങിയത്. നാല്‍പത്തിയൊന്നാം ഡിവിഷനില്‍ മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും,മുന്‍ എസ്.എഫ് ഐ നേതാവും നേര്‍ക്കുനേരാണ് മല്‍സര കളത്തിലിറങ്ങുന്നത്.
അരിക്കാട്ടെ നല്ലളം എ യു പി, നല്ലളം എ എല്‍ പി സ്‌കൂളില്‍ അഞ്ചോളം ബൂത്തുകളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക.
എല്‍.ഡി.എഫിന്റെ സിറ്റിംഗ് സീറ്റ് നിലനിര്‍ത്താനായി പാര്‍ട്ടി രംഗത്തിറക്കിരിയ്ക്കുന്നത് പഴയ ചെറുവണ്ണൂര്‍ നല്ലളം പഞ്ചായത്തിന്റെ പ്രസിഡണ്ട് പദവി രണ്ട് തവണ വഹിച്ച ടി.മൊയ്തീന്‍കോയയെയാണ്.കൂടാതെ പഞ്ചായത്ത് കോര്‍പ്പറേഷനിലേക്ക് കൂട്ടി ചേര്‍ത്തതോടെ 2010 ലെ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ചെറുവണ്ണൂരിലെ നാല്‍പത്തിയാറാം ഡിവിഷനില്‍ നിന്നും ഇദ്ദേഹം മത്സരിച്ച് വിജയിക്കുകയും ചെയ്തിരുന്നു.എന്നാല്‍ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി രംഗത്ത് ഇറക്കിയത് മീഞ്ചന്ത ആട്‌സ് ആന്റ് സയന്‍സ് കോളേജിലെ മുന്‍ യൂണ്യന്‍ ചെയര്‍മാനും, മാഗസിന്‍ എഡിറ്ററും, എസ്.എഫ് .ഐ ഏരിയ ജോയന്റ് സെക്രട്ടറിയുമായിരുന്ന എസ്.വി.സയ്യിദ് മുഹമ്മദ് ഷമീലിനെയാണ്. ബി ജെ പി
സ്ഥാനാര്‍ത്ഥിയായി ടി. അനില്‍കുമാര്‍ ഇന്ന് പത്രിക സമര്‍പ്പിക്കും. കഴിഞ്ഞ വര്‍ഷം നടന്ന കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഇദ്ദേഹം തന്നെയായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ വി.കെ.സി മമ്മദു കോയക്ക് എതിരെ അരീക്കാട് നാല്‍പത്തിയൊന്നാം ഡിവിഷനില്‍ മത്സരിച്ചത്.വീറും, വാശിയും, ഏറിയ പോരാട്ടത്തില്‍ 202 വോട്ടിന് എല്‍ ഡി.എഫ് സ്ഥാനാര്‍ത്ഥിയോട് അടിയറവ് പറഞ്ഞു .ഇത്തവണ പിടിച്ചെടുക്കാമെന്ന പ്രതീക്ഷ യു.ഡി.എഫ് ക്യാമ്പ് പുലര്‍ത്തുമ്പോള്‍, എല്‍.ഡി.എഫ് അഭിമാന പോരാട്ടമായിട്ടാണ് നാല്‍പത്തിയൊന്നാം ഡിവിഷനെ കാണുന്നത്.അലി അക്ബറിലൂടെ 398 വോട്ട് നേടിയ ബി.ജെ.പി പാര്‍ട്ടിയുടെ അരീക്കാട് ജോയിന്റ് സെക്രട്ടറി ടി. അനീല്‍ കുമാറിനെയാണ് രംഗത്തിറക്കി പോരാട്ടം കനത്തതാക്കിമാറ്റിയത്. ഇത്തവണ 723 പുതിയ വോട്ടര്‍മാര്‍കൂടി വോട്ടവകാശം വിനിയോഗിയ്ക്കും.