അന്റോണിയോ ഗുത്‌റേസ് അടുത്ത യു എന്‍ സെക്രട്ടറി ജനറലാകും

Posted on: October 6, 2016 6:00 am | Last updated: October 6, 2016 at 12:24 am

antonio-guterres-1-sizedയു എന്‍: പോര്‍ച്ചുഗല്‍ മുന്‍ പ്രധാനമന്ത്രി അന്റോണിയോ ഗുത്‌റേസ് അടുത്ത യു എന്‍ സെക്രട്ടറി ജനറലായേക്കും. ഇത് സംബന്ധിച്ച് ഇന്നലെ നടന്ന വോട്ടെടുപ്പില്‍ അദ്ദേഹത്തിന്റെ പേര് ഏകകണ്ഠമായാണ് അംഗീകരിച്ചത്. എന്നാല്‍ ഇന്ന് 15 അംഗ രാജ്യങ്ങള്‍ ഔദ്യോഗികമായി വോട്ട് രേഖപ്പെടുത്തുന്നതോടെ മാത്രമായിരിക്കും അടുത്ത സെക്രട്ടറി ജനറലിനെ കുറിച്ചുള്ള അന്തിമ തീരുമാനമുണ്ടാകൂ. 2007 ജനുവരിയിലാണ് നിലവിലുള്ള സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അധികാരമേറ്റത്. അദ്ദേഹത്തിന്റെ കാലാവധി ഈ ഡിസംബറില്‍ അവസാനിക്കുകയാണ്.