ഈ വര്‍ഷത്തെ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം മൂന്നുപേര്‍ക്ക്

>>ഴാന്‍ പിയറി സവാഷ്‌സ്, അമേരിക്കയിലെ എവന്‍സറ്റണ്‍ നോര്‍ത്ത് വെസ്‌റ്റേണ്‍ സര്‍വകലാശാലയിലെ ജെ. ഫ്രസര്‍ സ്‌റ്റൊഡാര്‍ട്ട്, നെതര്‍ലന്‍ഡ്‌സിലെ ഗ്രോണിഗെന്‍ സര്‍വകലാശാലയിലുള്ള ബര്‍ണാഡ്.എല്‍.ഫെരിംഗ എന്നിവര്‍ക്കാണ് പുരസ്‌കാരം.
Posted on: October 5, 2016 8:22 pm | Last updated: October 5, 2016 at 8:22 pm
SHARE

nobelnew_05010016സ്റ്റോക്ക്‌ഹോം: ഈ വര്‍ഷത്തെ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം മൂന്നുപേര്‍ക്ക്. ഫ്രാന്‍സിലെ സ്ട്രാസ് ബര്‍ഗ് സര്‍വകലാശാലയിലെ ഴാന്‍ പിയറി സവാഷ്‌സ്, അമേരിക്കയിലെ എവന്‍സറ്റണ്‍ നോര്‍ത്ത് വെസ്‌റ്റേണ്‍ സര്‍വകലാശാലയിലെ ജെ. ഫ്രസര്‍ സ്‌റ്റൊഡാര്‍ട്ട്, നെതര്‍ലന്‍ഡ്‌സിലെ ഗ്രോണിഗെന്‍ സര്‍വകലാശാലയിലുള്ള ബര്‍ണാഡ്.എല്‍.ഫെരിംഗ എന്നിവര്‍ക്കാണ് പുരസ്‌കാരം.
ഊര്‍ജം സന്നിവേശിപ്പിച്ചാല്‍ പ്രവര്‍ത്തനക്ഷമമാകുന്ന നിയന്ത്രണവിധേയമായ ചലനങ്ങളുള്ള തന്മാത്രകള്‍ വികസിപ്പിച്ചെടുത്തതിനാണ് ഇവര്‍ നൊബേലിന് അര്‍ഹരായത്.

LEAVE A REPLY

Please enter your comment!
Please enter your name here